ജൂബ: ദക്ഷിണ സുഡാനിലെ സ്വർണ്ണ ഖനി തകർന്നു വീണ് 38 പേർ കൊല്ലപ്പെട്ടു. സുഡാനിലെ കൊർഡൊഫാൻ സംസ്ഥാനത്താണ് അപകടമുണ്ടായത്. സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്നും 500 കിലോമീറ്റർ ദൂരെയാണ് കൊർഡൊഫാൻ സ്ഥിതി ചെയ്യുന്നത്.
ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി സംസ്ഥാനത്ത് ഖനനം ചെയ്യുന്നത് നിരോധിച്ചു കൊണ്ട് സംസ്ഥാന സർക്കാറും സുരക്ഷാ കമ്മിറ്റിയും ചേർന്ന് ഉത്തരവിറക്കിയിരുന്നു.
എന്നാൽ, സർക്കാർ തീരുമാനത്തെ മറികടന്നു കൊണ്ടാണ് ആ പ്രദേശത്ത് വീണ്ടും ഖനനം തുടങ്ങിയത്. സുഡാനിൽ രണ്ട് മില്യൺ ജനങ്ങളാണ് ഖനികളിൽ പണിയെടുക്കുന്നത്.
സുഡാനിൽ ഖനനം ചെയ്തെടുക്കുന്ന വസ്തുക്കളിൽ 75 ശതമാനവും സ്വർണ്ണമാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ വർഷത്തിൽ 93 ടൺ സ്വർണമാണ് സുഡാനിൽ നിന്നും ലഭിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments