തിരുവനന്തപുരം: 2021-22 സാമ്പത്തികവർഷം മുതൽ മൂന്ന് വർഷം 2.5 ലക്ഷം ഭൂരഹിതർക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 30 ന്. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.
Read Also: ബിൽ കുടിശിക ആയിരം റിയാൽ കവിഞ്ഞാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും: മുന്നറിയിപ്പുമായി സൗദി
എറണാകുളം ടൗൺഹാളിൽ വൈകിട്ട് 5 ന് ഉദ്ഘാടനം നിർവഹിക്കും. ഭൂരഹിതർക്ക് സ്ഥലം വാങ്ങുന്നതിന് 1,000 കുടുംബങ്ങൾക്കായി 25 കോടി രൂപ ധനസഹായമായി നൽകാമെന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് ഒപ്പുവെച്ച് കൈമാറുന്ന ചടങ്ങും ഇതിനൊപ്പം നടക്കും.
Post Your Comments