വയണയില അപ്പം അല്ലേൽ കുമ്പിളപ്പം തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം.
അരിപൊടി(വറുത്തത് ) – 2 കപ്പ്
ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്
ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം
തേങ്ങ ചിരവിയത് – അര കപ്പ്
വയണയില – ആവശ്യത്തിന്
ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍
ജീരകം പൊടി – അര ടി സ്പൂണ്‍
ഓലക്കാല്‍ – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്
Read Also : രഞ്ജിത്ത് ശ്രീനിവാസൻ വധം നടന്ന മണ്ണഞ്ചേരിയിൽ കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘം പിടിയിൽ
തയ്യാറാക്കുന്ന വിധം
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ). ഇതു നല്ലത് പോലെ അരിച്ചെടുക്കുക. അപ്പോള്‍ അതിലുള്ള കല്ല് നീങ്ങി കിട്ടും.
അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക. ഒരു ബൗളില്‍ അരിപൊടി, ജീരകം പൊടി, ഏലക്ക പൊടി, തേങ്ങ ചിരവിയത്, പഴം, ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക. (ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി )
ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക. കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക. ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും.
ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.
Post Your Comments