തൊടുപുഴ: തെരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റി രാജേന്ദ്രനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്.
ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സിപിഎം സംസ്ഥാന സമിതിയായിരിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയോടെ പങ്കെടുക്കാതെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് രാജേന്ദ്രനെതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
രാജേന്ദ്രനെ പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം.മണി എം.എല്‍.എ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ എസ്. രാജേന്ദ്രന്‍ ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്ന് എം.എം. മണി പറഞ്ഞത്.
Post Your Comments