കൽപ്പറ്റ: അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികനെ പെൺകുട്ടികൾ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തിൽ വെളിപ്പെടുത്തൽ. വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പെൺകുട്ടികളുടെ ആരോപണം തെറ്റാണെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.
‘മുഹമ്മദ് ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്‍റെ സഹോദരനും മകനുമാണ് കൊന്നത്. പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു’, മുഹമ്മദിന്റെ ഭാര്യ പറഞ്ഞു.
Also Read:റഷ്യ-നാറ്റോ സംഘർഷം : പാശ്ചാത്യ രാജ്യങ്ങളുടെ ലോകാധിപത്യത്തിനുള്ള ശ്രമമെന്ന് ചൈന
അതേസമയം, പ്രതികളായ അമ്മയെയും പെണ്‍കുട്ടികളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകമുണ്ടായതെന്ന് പെണ്‍കുട്ടികളുടെ മൊഴി. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്റെ ഭാര്യയും മക്കളുമാണ് ഇവര്‍. അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടികള്‍. കൊല്ലപ്പെട്ട മുഹമ്മദിന്റെ വാടക വീട്ടില്‍ അമ്മയ്ക്ക് ഒപ്പം വര്‍ഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇരുവരും.
Post Your Comments