ബീജിംഗ്: റഷ്യ-ഉക്രൈൻ സംഘർഷത്തിനിടെ പാശ്ചാത്യരാജ്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ലോകാധിപത്യത്തിന് വേണ്ടിയുള്ള ശ്രമമാണെന്ന് ചൈന. ഇത് എതിർക്കപ്പെടേണ്ടതാണെന്നും, ഇതിനെതിരെ റഷ്യയും ചൈനയും ഒരുമിച്ചു നിൽക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഉക്രൈൻ സംഘർഷം അതിനുള്ള കാരണം മാത്രമാണെന്നും ചൈന ആരോപിച്ചു.
വിദേശകാര്യ മന്ത്രി സാവോ ലീജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘അന്താരാഷ്ട്ര രംഗത്ത് യാതൊരു രീതിയിലുമുള്ള എതിരാളികൾ ഉണ്ടാവുന്നത് പാശ്ചാത്യരാജ്യങ്ങൾ ഇഷ്ടപ്പെടില്ല. അതിന് അവർ എന്തും ചെയ്യും’ എന്ന റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ പ്രഖ്യാപനത്തെ തങ്ങൾ നൂറുശതമാനവും അനുകൂലിക്കുന്നുവെന്ന് സാവോ ലീജിയൻ പ്രഖ്യാപിച്ചു.
റഷ്യയ്ക്കൊപ്പം പരസ്പരം സഹകരണ അടിസ്ഥാനത്തിൽ എല്ലാ രാജ്യങ്ങളുമായി സാർവത്രിക ബന്ധം വളർത്തിയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സാവോ, ഈ സഖ്യം ആരെയും തോൽപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും കൂട്ടിച്ചേർത്തു.
Post Your Comments