KeralaCinemaMollywoodLatest NewsNewsEntertainment

ശബരിമലയിൽ പോയതിന് അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നു, എന്നെ അപവാദം പറഞ്ഞവനെ കുത്തി ജയിലിൽ പോയി: ബീന ആന്റണി

മിനി സ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരേ പോലെ ഇഷ്ടമായ നടിയാണ് ബീന ആന്റണി. ഇപ്പോഴിതാ ബീന ആന്റണി തന്റെ അപ്പച്ചന്റെ ഓർമ്മയിൽ പങ്കിട്ട വാക്കുകൾ ആണ് വൈറലായി മാറുന്നത്. തന്റെ ഹീറോ ആയിരുന്നു അപ്പച്ചനെന്നും അദ്ദേഹം ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നുവെന്നും ബീന പറയുന്നു. ആരോടും അറുത്തുമുറിച്ചു സംസാരിക്കുമായിരുന്ന അപ്പച്ചൻ താഴ്ത്തപ്പെട്ട സമുദായങ്ങളിൽ പിറന്നവരെയും വീട്ടിലിരുത്തി സത്കരിച്ച വ്യക്തി കൂടി ആയിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.

Also Read:കോവിഡ് 19 ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

‘കെട്ടുനിറച്ചു ശബരിമല സന്ദർശനം മൂന്നു തവണ നടത്തിയിട്ടുണ്ട് അപ്പച്ചൻ. അതിന്റെ പേരിൽ അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നിരുന്നു. മക്കളുടെ കല്യാണം നടത്തി തരില്ല എന്ന് പറഞ്ഞ പള്ളിക്കാരോട് അതിന്റെ ആവശ്യമില്ലെന്നും മക്കൾക്ക് ഇഷ്ടമുള്ളവർ വിവാഹം കഴിച്ചോട്ടെ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു അമ്മച്ചി. എന്റെ സഹോദരൻ അന്യമതത്തിൽ നിന്നും പെണ്ണ് കെട്ടിയപ്പോൾ കൂടെ നിന്നതും അവരെ സംരക്ഷിച്ചതും അപ്പച്ചൻ ആയിരുന്നു. എന്റെ വിവാഹത്തിനും മുൻകൈ എടുത്തത് അപ്പച്ചൻ ആയിരുന്നു’, ബീന ഓർത്തെടുക്കുന്നു.

തന്റെ അപ്പച്ചൻ ആണെന്നറിയാതെ തന്നെ കുറിച്ച് പറഞ്ഞ ഒരാളെ അപ്പച്ചൻ കുത്തിയിട്ടുണ്ടെന്നും അതിന്റെ പേരിൽ അപ്പച്ചൻ ജയിൽ ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ടെന്നും ബീന മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. പ്രശ്നങ്ങൾ പലതുണ്ടായപ്പോഴും അദ്ദേഹം തൻറെ ഒപ്പം തന്നെ നിന്നിരുന്നുവെന്നും ബീന ഓർമ്മിക്കുന്നു. 2004 ൽ ഒരു അപകടത്തിൽ പെട്ടുകൊണ്ടായിരുന്നു ബീനയുടെ അപ്പച്ചൻ മരിച്ചത്. ആ സമയം ബീന ഗർഭിണി ആയിരുന്നു. അപകടവാർത്ത അറിഞ്ഞതിന്റെ ആഘാതത്തിൽ ബീനയ്ക്ക് കുഞ്ഞിനെ നഷ്ടമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button