KozhikodeKeralaNattuvarthaLatest NewsNews

കിണറ്റിൽ വീണ ആ​ടി​നെ​യും കുട്ടിയെയും രക്ഷിക്കാൻ ഇറങ്ങി കുടുങ്ങി : രക്ഷകരായി അ​ഗ്നി​ര​ക്ഷ സേ​ന

വ​ള്ളി​യാ​ട് ക​ടു​ങ്ങാ​ണ്ടി​യി​ൽ സി​ദ്ധീ​ഖിന്റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് ആ​ടും കു​ട്ടി​യും വീ​ണ​ത്

ആ​യ​ഞ്ചേ​രി: കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ​യും കി​ടാ​വി​നെ​യും ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ലി​റ​ങ്ങി​ കുടുങ്ങിയ​വ​ർക്കും രക്ഷകരായി നാ​ദാ​പു​രം അ​ഗ്നി​ര​ക്ഷ സേ​ന. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​​ ര​ണ്ട​ര​യോ​ടെയാണ് സംഭവം.

വ​ള്ളി​യാ​ട് ക​ടു​ങ്ങാ​ണ്ടി​യി​ൽ സി​ദ്ധീ​ഖിന്റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് ആ​ടും കു​ട്ടി​യും വീ​ണ​ത്. ഉ​ട​മ​ക​ളാ​യ ക​ടു​ങ്ങാ​ണ്ടി​യി​ൽ ബാ​ല​നും മ​ക​ൻ ആ​ദ​ർ​ശു​മാ​ണ് കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ​ത്. ആ​ടു​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ അ​വ​ശ​രാ​യ​തോ​ടെ നാ​ട്ടു​കാ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ്‌ലിയാരുടെ അനുഭവമുണ്ടാകുമെന്ന് താക്കീതു നൽകി’ -തനിക്ക് വധഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങൾ

തുടർന്ന് അ​ഗ്നിര​ക്ഷ സേ​ന​യെ​ത്തി ര​ണ്ടു​പേ​രെ​യും ആ​ടു​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഇ.​സി. ന​ന്ദ​കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ വി.​വി. രാ​മ​ദാ​സ​ൻ, സി.​കെ. ഷൈ​ജേ​ഷ്, പ്ര​ബീ​ഷ് കു​മാ​ർ, ആ​ർ. ജി​ഷ്ണു, എം.​വി. ശ്രീ​രാ​ഗ്, സി.​എം. ഷി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button