Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: ഇന്ന് സ്ഥിരീകരിച്ചത് 1800 ൽ അധികം കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 1,846 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 632 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

Read Also: കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

7,54,911 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,42,565 പേർ രോഗമുക്തി നേടി. 2,160 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 10,186 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 431,482 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകം: കൃത്യത്തില്‍ പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button