UAELatest NewsNewsInternationalGulf

വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനവുമായി അജ്മാൻ പോലീസ്

അജ്മാൻ: വീട്ടുജോലിക്കാർക്കും തൊഴിലാളികൾക്കും അഭിനന്ദനം അറിയിച്ച് അജ്മാൻ പോലീസ്. സ്വന്തം ജോലി കൃത്യമായും ആത്മാർത്ഥതയോടെയും ചെയ്യാനുള്ള തൊഴിലാളികളുടെ ശ്രമങ്ങളെയാണ് അജ്മാൻ പോലീസ് അഭിനന്ദിച്ചത്. ഇതിനായി ഒരു പ്രത്യേക പരിപാടിയും അജ്മാൻ പോലീസ് സംഘടിപ്പിച്ചിരുന്നു.

Read Also: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകം: കൃത്യത്തില്‍ പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

സാമൂഹിക പ്രതിബദ്ധത എന്ന ലക്ഷ്യം കൈവരിക്കാനുള്ള പോലീസിന്റെ ശ്രമത്തിന്റെ ഭാഗമായാണ് നടപടി. തൊഴിൽ മേഖലയിലെ ജീവനക്കാർക്കുള്ള അജ്മാൻ പോലീസിന്റെ അഭിനന്ദനവും പിന്തുണയുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അജ്മാൻ പോലീസിലെ മീഡിയ ആന്റ് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി മേജർ നൂറ സുൽത്താൻ അൽ ഷംസി അറിയിച്ചു. വീട്ടുജോലിക്കാരെയും തൊഴിലാളികളെയും അജ്മാനിലെ ഒരു പൈതൃക കേന്ദ്രത്തിൽ വിനോദയാത്രയ്ക്ക് കൊണ്ടുപോയി ഉച്ചഭക്ഷണവും സമ്മാനങ്ങളും നൽകുകയും ചെയ്തു.

Read Also: ‘ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാർക്ക് കൈത്താങ്ങ്’: 2 ലക്ഷം രൂപ നൽകിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് താരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button