റിയാദ്: മാളുകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് ട്രാക്കിങ് ആപ്ലിക്കേഷ തവക്കൽനയിലെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സൗദി. വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ വേഗം വർധിപ്പിക്കാൻ പുതിയ സംവിധാനം സഹായകരമാകുമെന്നാണ് സൗദി അറേബ്യ അറിയിച്ചത്.
Read Also: രാത്രി പത്തിന് ശേഷം ചടങ്ങുകള്‍ അനുവദിക്കില്ല: തിയറ്ററുകൾക്ക് പിന്നാലെ ദേവാലയങ്ങളിലും നിയന്ത്രണം
വാണിജ്യ സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ പതിച്ച ബാർകോഡ്, തവക്കൽന ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്‌കാൻ ചെയ്യുകയെന്നതാണ് പുതിയ സംവിധാനം. ഇതിനായി സ്ഥാപന അധികൃതർ പ്രവേശന കവാടങ്ങളിൽ ആരോഗ്യ നില സ്വയം പരിശോധിച്ച് അനുമതി തേടുന്നതിന് പ്രത്യേക ബാർകോഡ് സജ്ജീകരിക്കണമെന്നാണ് നിർദ്ദേശം. ഉപയോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും മാസ്‌ക് ധരിച്ചുവെന്ന് പരിശോധിക്കുന്നതിനും ബാർകോഡ് സ്‌കാൻ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടി ഒരു പരിശോധനാ ഉദ്യോഗസ്ഥനും നിർബന്ധമാണ്.
Post Your Comments