മൂന്നാർ: സ്കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മൂന്നാർ സ്വദേശി ബിബിൻ (12) ആണ് മരിച്ചത്.
ചെണ്ടുവരെ സർക്കാർ ഹൈസ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് ബിബിൻ. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം വ്യക്തമല്ല.
Read Also : കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം: കെ.സുധാകരന് എംപി
സംഭവസ്ഥലത്തെത്തിയ പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments