ThiruvananthapuramKeralaNattuvarthaLatest NewsNews

മനുഷ്യ ശരീരത്തിൽ പുതിയ അവയവം കണ്ടെത്തി: ഗവേഷണഫലങ്ങൾ പുറത്ത്

മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി ഗവേഷകര്‍. താടിയെല്ലിനോട് ചേര്‍ന്നാണ് പുതിയ അവയവം കണ്ടെത്തിയിരിക്കുന്നത്. അന്നല്‍സ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലിലാണ് പുതിയ അവയവം കണ്ടെത്തിയ വിവരം പ്രസിദ്ധീകരിച്ചത്. പല്ലു കടിക്കുമ്ബോഴും ചവക്കുമ്ബോഴുമെല്ലാം ദൃശ്യമാവുന്ന താടിയെല്ലിലെ മാസെറ്റര്‍ പേശിയിലാണ് പുതിയ അവയവം കണ്ടെത്തിയത്.

മാസെറ്റര്‍ മസിലിന് രണ്ട് പാളികളുണ്ടെന്നാണ് പരമ്ബരാഗത അനാട്ടമി ടെക്സ്റ്റ്ബുക്കുകള്‍ പറയുന്നത്. പക്ഷെ, മൂന്നാമതൊരു പാളി കൂടിയുണ്ടാവാമെന്ന് ചില ശാസ്ത്രജ്ഞര്‍ക്ക് സംശയമുണ്ടായിരുന്നു. ഈ സംശയം തീര്‍ക്കാനാണ് പുതിയ പഠനം നടത്തിയത്.

1858ല്‍ ഹെന്റി ഗ്രേ എഴുതിയ ബ്രിട്ടിഷ് അനാറ്റമി റഫറന്‍സ് പുസ്തകമായ ഗ്രേസ് അനാറ്റമിയുടെ 38-ാം എഡിഷനില്‍ ഈ മൂന്നാം പാളിയെക്കുറിച്ച്‌ സൂചനയുണ്ട്. അതിനും മുന്‍പ് 1784ല്‍ ജര്‍മനിയില്‍ പ്രസിദ്ധീകരിച്ച ഗ്രുന്‍ഡ്രിസ് ഡെര്‍ ഫിസിയോളജി ഫ്യൂര്‍ വോര്‍ലെസുംഗന്‍ എന്ന പേരിലുള്ള പഠനത്തിലും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച്‌ പറഞ്ഞിരുന്നു.

നേരത്തെ പലരും പറഞ്ഞ സാധ്യതകള്‍ പുതിയൊരു അവയവം തന്നെയാണെന്നതിന് ഇപ്പോഴിതാ തെളിവുകള്‍ നിരത്തുകയാണ് ബാസല്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button