അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി അബുദാബി. കുടുംബ ഒത്തുചേരൽ, വിവാഹം, മരണം, പാർട്ടികൾ, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനമാക്കി കുറച്ചു. ഗീൻപാസും 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്കേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകൂ.
ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി പരിമിതപ്പെടുത്തി. ഔട്ട്ഡോർ ഇവന്റുകളിൽ പരമാവധി 150 പേർക്കു പങ്കെടുക്കാനാണ് അനുമതിയുള്ളത്. വീടുകളിലെ ഒത്തുചേരൽ 30 പേരിൽ കവിയരുതെന്നും നിർദ്ദേശമുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്കു ഗ്രീൻ പാസും 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലവും നിർബന്ധമാണ്.
എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കുകയും സുരക്ഷിത അകലം പാലിക്കുകയും വേണം. രോഗലക്ഷണമുള്ളവർ പരിപാടികളിൽ നിന്നു വിട്ടുനിൽക്കണമെന്നും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments