ഇസ്ലാമാബാദ്: പാകിസ്ഥാൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് സൂചിപ്പിച്ച് റിപ്പോർട്ടുകൾ. 2019 മുതൽ താമസിക്കുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് 2022 ജനുവരിയോടെ പാകിസ്ഥാനിലേക്ക് മടങ്ങി വരുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. സൈന്യത്തിന്റെ എതിർപ്പിനെത്തുടർന്നാണ് അദ്ദേഹത്തിന് പദവി നഷ്ടമായത്.
നവാസ് സൈന്യവുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇമ്രാൻ ഖാൻ സർക്കാർ പരാജയമായതിനാൽ, അദ്ദേഹത്തെ ആ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്ന രഹസ്യ നിലപാട് സൈന്യം സ്വീകരിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പാകിസ്ഥാനിൽ ജനാധിപത്യമാണെന്ന പേരുണ്ടെങ്കിലും യഥാർത്ഥത്തിൽ, സൈന്യമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സൈനിക നേതൃത്വവുമായി ഇടഞ്ഞ എല്ലാവർക്കും പാകിസ്ഥാനിൽ അധികാരം നഷ്ടപ്പെട്ടിട്ടുണ്ട്.
നവാസ് നാട്ടിലേക്ക് തിരിച്ചെത്തി കുറച്ചുകാലം ജയിലിൽ കഴിയുമെന്നും, പിന്നീട് സൈന്യവും കോടതിയും അദ്ദേഹത്തിനെതിരെയുള്ള കേസുകൾ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ശരിയാണെങ്കിൽ, നവാസ് ഷരീഫിന് പിന്നെ വീണ്ടും അധികാരത്തിലേക്കുള്ള വഴിയായിരിക്കും തുറന്നു കിട്ടുക.
Post Your Comments