KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് കൊളത്തറയില്‍ ചെരുപ്പ് കടയിൽ വൻ തീപിടുത്തം

തീ അണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയത്

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്.

തുടർന്ന് അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. തീ അണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയത്.

Read Also : യു.പി വികസനക്കുതിപ്പിൽ: കാൺപൂർ മെട്രോ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

സമീപത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചു. അതേസമയം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button