ThiruvananthapuramKeralaNattuvarthaLatest NewsNews

കണിയാപുരത്ത് ​ഗുണ്ടകളുടെ വീട് കയറി ആക്രമണം : നാലുപേർ പിടിയിൽ

കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (27), പായ്ച്ചിറ പണയിൽ വീട്ടിൽ നിതിൻ (25), പായ്ച്ചിറ പാണ്ടിവിള വീട്ടിൽ അജീഷ് (26), പായ്ചിറ തളിയിൽ വീട്ടിൽ അനസ് (25) എന്നിവരാണ് പൊലീസ് പിടിയിലായത്

മംഗലപുരം: പായ്ച്ചിറയിലുണ്ടായ അക്രമ സംഭവത്തിലെ പ്രതികൾ പിടിയിൽ. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (27), പായ്ച്ചിറ പണയിൽ വീട്ടിൽ നിതിൻ (25), പായ്ച്ചിറ പാണ്ടിവിള വീട്ടിൽ അജീഷ് (26), പായ്ചിറ തളിയിൽ വീട്ടിൽ അനസ് (25) എന്നിവരാണ് പൊലീസ് പിടിയിലായത്.

ഞായറാഴ്ച രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം. പായ്ച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്ക് മർദന മേൽക്കുകയും മൂന്ന് വീടുകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.

Read Also : മാളുകളിലേക്കുള്ള പ്രവേശനത്തിന് മുൻപ് തവൽക്കനാ ആപ്പ് പരിശോധിക്കാൻ ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സൗദി

അതേസമയം കേസിൽ ഇനി പിടിയിലാകാനുള്ളത് കണിയാപുരം സ്വദേശി ശബരിയാണെന്നും ഇയാൾ ഉടൻ വലയിലാകുമെന്നും മംഗലപുരം പൊലീസ് പറഞ്ഞു.

പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button