YouthLatest NewsNewsMenWomenBeauty & StyleLife StyleHealth & Fitness

അകാലനരയ്ക്കിതാ ഒരു പ്രതിവിധി

ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോ​ഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും

അകാലനരയെ തീർച്ചയായും ചെറുക്കാന്‍ സാധിക്കും. ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോ​ഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും.

പ്രായമാകുമ്പോള്‍ തലയോട്ടിയിലെ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകള്‍ ഗണ്യമായി കുറയുന്നു. ചിലപ്പോള്‍ ഈ അവസ്ഥ ചെറുപ്പ കാലത്തും സംഭവിക്കാം. പുകവലി, മലിനീകരണം, സൗരവികിരണം എന്നിവ അകാലനരയ്ക്ക് കാരണമാകും.

ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോ​ഗിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ തടയാനാകും. മുടിയുടെ ആരോ​ഗ്യത്തിന് മൈല്‍ഡ് ഒരു ഷാംപൂ ഉപയോഗിക്കുക, കൂടാതെ ഒരു മാസ്കും കണ്ടീഷണറും ഉപയോഗിക്കുകയാണെങ്കില്‍, അവ മുടിയെ കൂടുതല്‍ മികവുള്ളതാക്കും.

Read Also : മുടികൊഴിച്ചിൽ മരുന്ന് കഥ വിശ്വസിക്കാതെ ഇഡി, മോന്‍സന്റെ കള്ളപ്പണക്കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തു

പ്രധാനമായും അകാലനര ജനിതക കാരണം കൊണ്ടാണെങ്കിലും തൈറോയിഡ് ​ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവും വൈറ്റമിന്‍ ബി12, സിങ്ക്, സെലിനിയം, കോപ്പര്‍, വൈറ്റമിന്‍ ഡി എന്നിവയുടെ അപര്യാപ്തതയുമാണ് പലപ്പോഴും അകാലനരയ്ക്ക് കാരണമാവുന്നത്. 25 വയസ്സിന് മുന്‍പ് മുതല്‍ മുടി നരയ്ക്കുന്നതാണ് അകാലനരയായി കണക്കാക്കുന്നത്. പഞ്ചസാര, പാലുല്‍പ്പന്നങ്ങള്‍, ശുദ്ധീകരിച്ച മാവ്, പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അകാലനര ഇല്ലാതെ ആരോ​ഗ്യമുള്ള മുടി സ്വന്തമാക്കാം.

സിങ്ക്, മഗ്നീഷ്യം, സെലിനിയം, കോപ്പര്‍, സിങ്ക്, അയേണ്‍ തുടങ്ങി എല്ലാവിധ ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് കടല്‍പ്പായല്‍ അഥവാ സീവീഡ്. ഇത് മുടിക്ക് വളരെ നല്ലതാണ്. കറുത്ത എള്ള്, ബ്ലാക്ക് ബീന്‍സ് (സോയ പയര്‍), കരിംജീരകം എന്നിവ ഭക്ഷണത്തില്‍ പതിവാക്കുക. നെല്ലിക്ക കഴിക്കുക. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

വീറ്റ് ഗ്രാസ് (ഗോതമ്പു പുല്ല്), ബാര്‍ലി ഗ്രാസ് എന്നിവയും അകാലനരയെ തടയാന്‍ അത്യുത്തമമാണ്. കാറ്റലേസ് ധാരാളമായി അടങ്ങിയ മധുരക്കിഴങ്ങ്, കാരറ്റ്, വെളുത്തുള്ളി, ബ്രോക്കോളി തുടങ്ങിയവ കഴിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button