Latest NewsNews

ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി: എണ്‍പതു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്

ബംഗളൂരു: ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി. ഭക്ഷണം കഴിച്ച എണ്‍പതു വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥതയുണ്ടായി. തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയിലെ ഹവേരി ജില്ലയിലെ വെങ്കടപുര താന്‍ഡ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. ഇതിനു പിന്നാലെ തന്നെ ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read also: അതിഥി ദേവോ ഭവ എന്നും പറഞ്ഞുനടന്നു പോലീസുകാർ അടിമേടിച്ചു ! ഒറ്റ എണ്ണത്തിന് എണീറ്റ് നടക്കാൻ വയ്യ : കെ മുരളീധരൻ

സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button