മുംബൈ: തെരുവുനായയോട് കൊടും ക്രൂരത. നായയുടെ ലിംഗം മുറിച്ചു മാറ്റി സാമൂഹ്യ വിരുദ്ധര്‍. ഡിസംബര്‍ 25നായിരുന്നു സംഭവം. അന്ധേരിയിലെ കപസ്വാദി മേഖലയിൽ രക്തം വാര്‍ന്നൊഴുകുന്ന നായയെ കാല്‍നടയാത്രക്കാരാണ് കണ്ടത്. ഇതിനെ തുടർന്ന് പരേലിലെ ബോംബെ എസ്പിസിഎ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നായയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തെരുവ് നായയുടെ ലിംഗം മുറിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്നും സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓണററി ആനിമല്‍ ഓഫീസര്‍ ഡോ. നന്ദിനി കുല്‍ക്കര്‍ണി പറഞ്ഞു. അന്ധേരി വെബ്സൈറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കാന്‍ ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെട്ടതായും അവർ അറിയിച്ചു.
Post Your Comments