ബീജിംഗ്: ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രതിനിധികളുടെ വിസയ്ക്കുള്ള അപേക്ഷ ലഭിച്ചെന്ന് ചൈന. അന്താരാഷ്ട്ര നടപടികൾ പാലിച്ചു കൊണ്ടായിരിക്കും വിസയുടെ നടപടിക്രമങ്ങൾ നടത്തുകയെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. അമേരിക്കയിലെ 18 നയതന്ത്ര പ്രതിനിധികളാണ് വിസയ്ക്ക് വേണ്ടി അപേക്ഷിച്ചിരിക്കുന്നത്.
ഫെബ്രുവരി 4 ന് നടക്കാൻ പോകുന്ന മാർക്വീ പരിപാടിയിൽ പങ്കെടുക്കുന്ന കായികതാരങ്ങളുടെ സുരക്ഷ, ആരോഗ്യം എന്നിവയ്ക്ക് സംരക്ഷണം നൽകുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. കൂടാതെ, ചിലപ്പോൾ വേറെ 40 പ്രതിനിധികൾ കൂടി ചൈനയിലേക്ക് പോകാൻ സാധ്യതയുണ്ട്.
ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് അമേരിക്കയടക്കം നിരവധി പാശ്ചാത്യ രാജ്യങ്ങൾ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. ഒളിമ്പിക്സ് ബഹിഷ്കരിക്കുകയാണെങ്കിൽ കടുത്ത നയതന്ത്ര നടപടികൾ അമേരിക്കയ്ക്കെതിരെ സ്വീകരിക്കുമെന്ന് ചൈന അറിയിച്ചു. ഈ മുന്നറിയിപ്പിനെ തുടർന്നാണ് ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള അമേരിക്കയുടെ തീരുമാനം മാറിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Post Your Comments