KollamLatest NewsKeralaNattuvarthaNews

മ​ദ്യം ന​ൽ​കിയില്ല : കൊ​ല്ല​ത്ത് യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ചു

കൊ​ല്ലം കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി വി​പി​നാണ് ആസിഡ് ആ​ക്ര​മ​ണത്തിനിരയായത്

കൊ​ല്ലം: മ​ദ്യം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ കൊ​ല്ല​ത്ത് യു​വാ​വി​ന് നേരെ ആ​സി​ഡ് ആക്രമണം. കൊ​ല്ലം കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി വി​പി​നാണ് ആസിഡ് ആ​ക്ര​മ​ണത്തിനിരയായത്. സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ണ്ണി​ന് ​ഗുരുതര പൊ​ള്ള​ലേ​റ്റു.

വി​പി​നും മ​റ്റൊ​രു സു​ഹൃ​ത്തും കൂ​ടി ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന കോ​ട്ടു​ക്ക​ൽ ഉ​ദ​യ​കു​മാ​ർ എ​ന്ന യു​വാ​വ് ത​നി​ക്കും മ​ദ്യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മ​ദ്യം ന​ൽ​കാ​ൻ വി​പി​നും സു​ഹൃ​ത്തും ത​യാ​റാ​യി​ല്ല. തുടർന്ന് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഉ​ദ​യ​കു​മാ​ർ ഒ​രു ചെ​റി​യ കു​പ്പി​യി​ൽ ആ​സി​ഡു​മാ​യി തി​രി​ച്ചു വ​രി​ക​യും കൈ​യി​ലു​ണ്ടാ​യി​രു​ന്ന ആ​സി​ഡ് വി​പി​ന്‍റെ മു​ഖ​ത്ത് ഒ​ഴി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : ആക്രമണം തടയാന്‍ ശ്രമിച്ച വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

ആക്രമണത്തിൽ പരിക്കേറ്റ വി​പി​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഒ​രു ക​ണ്ണി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

അതേസമയം സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഉ​ദ​യ​നെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button