
അബുദാബി: അബുദാബിയിൽ പ്രവേശിക്കാനുള്ള നിബന്ധനകളിൽ മാറ്റം. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കോവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവർ മറ്റ് എമിറ്റേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോൾ അൽ ഹുസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണമെന്നാണ് നിർദ്ദേശം. വാക്സിനെടുത്തിട്ടില്ലാത്തവർ 96 മണിക്കൂറിനിടെ നടത്തിയ കോവിഡ് പി.സി.ആർ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടതെന്നാണ് നിർദ്ദേശം. ഡിസംബർ 30 മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും.
Read Also: കോണ്‍ഗ്രസിനു തിരിച്ചടി: ദിനേഷ് മോംഗിയയ്ക്കൊപ്പം മൂന്ന് എംഎല്‍എമാർ ബിജെപിയില്‍ ചേര്‍ന്നു
മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിൽ പ്രവേശിക്കുന്നവരെ നിലവിൽ അതിർത്തി പോയിന്റുകളിൽ വെച്ച് ഇ.ഡി.ഇ സ്കാനിങിന് വിധേയമാക്കുന്നുണ്ട്. ഇത് ഇനിയും തുടരുന്നതാണ്. കോവിഡ് രോഗബാധയേൽക്കാൻ സാധ്യതയുള്ളവരെ കണ്ടെത്താനാണ് ഇഡിഇ സ്കാനിംഗ് നടത്തുന്നത്. ഈ പരിശോധനയിൽ പോസിറ്റീവാകുന്നവർക്ക് അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള ടെസ്റ്റിങ് കേന്ദ്രത്തിൽ ആന്റിജൻ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്.
Post Your Comments