Latest NewsKeralaNews

അന്യസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവം: കിറ്റക്സ് കമ്പനിയോട് വിശദീകരണം തേടി തൊഴിൽ വകുപ്പ്

കൊച്ചി : കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കിറ്റക്സ് കമ്പനിയോട് വിശദീകരണം തേടി തൊഴിൽ വകുപ്പ്. കിറ്റക്സിൽ വിശദമായ പരിശോധന നടത്തുമെന്നും തൊഴിൽവകുപ്പ് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

Read Also  :  തക്കാളി വന്നേ: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് 10 ടണ്‍ തക്കാളിയെത്തി, ഇനി കിലോയ്ക്ക് 48 രൂപ

ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ 162 അതിഥി തൊഴിലാളികളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും. പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പോലീസ് പറയുന്നു. പൊലീസ് വാഹനങ്ങൾ തീ കത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button