പാലക്കാട്: വാളയാർ കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് സി ബി ഐ കുറ്റപത്രത്തിൽ. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്ന് സി ബി ഐ വ്യക്തമാക്കുന്നു. പൊലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ കേസിലും പ്രതികൾ. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മുൻപ് പോലീസ് പറഞ്ഞത്. ഇത് തന്നെയാണ് ഇപ്പോൾ സി ബി ഐയും പറയുന്നത്.
ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും , പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
Post Your Comments