Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 20,492 വാക്സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 20,492 കോവിഡ് ഡോസുകൾ. ആകെ 22,506,696 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: 2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ: സുനാമിയും കോവിഡും ഉൾപ്പെടെയുള്ളവ പ്രവചിച്ച ബാബാവാങ്കയുടെ ഞെട്ടിക്കുന്ന പ്രവചനം

യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 1,732 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 608 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് രണ്ടു പേർക്കാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

7,53,065 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,41,933 പേർ രോഗമുക്തി നേടി. 2,159 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 8,973 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 325,097 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: തെലങ്കാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: സ്ത്രീകള്‍ ഉള്‍പ്പെടെ 6 മാവോയിസ്‌റ്റുകളെ വധിച്ചു

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ഹൂക്ക പാര്‍ലറിൽ സുഹൃത്തുകൾക്കൊപ്പമെത്തിയ നടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു: മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ നടി

shortlink

Related Articles

Post Your Comments

Related Articles


Back to top button