വടകര: ലോട്ടറി കടകളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂടരഞ്ഞി സ്വദേശി കൊന്നത്താംതൊടി ബിനോയിയെയാണ് (35) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ ബസ് സ്റ്റാൻഡിലെ ആറു ലോട്ടറി കടകളിലാണ് ഇയാൾ മോഷണം നടത്തിയത്.
കടകളുടെ ഷട്ടറിന്റെ പൂട്ടുതകർത്താണ് പണം മോഷ്ടിച്ചത്. എൻ.പി. ബാലഗോപാലന്റെ കേരള ലോട്ടറി സ്റ്റാളിൽ നിന്ന് 5000 രൂപ, പി.കെ ലോട്ടറിയുടെ രണ്ടു കടകളിൽ നിന്ന് 7000 രൂപ, സൗഭാഗ്യ ലോട്ടറി -6000 രൂപ, മണിയുടെ ലോട്ടറി കടയിൽ നിന്ന് 5800 രൂപയുമാണ് മോഷണം പോയത്.
Read Also : കെ-റെയിൽ : ഈ കടം കേരളത്തിലെ മൂന്ന് തലമുറകളെ ഭീമൻ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന് ഷിബു ബേബി ജോൺ
പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. വടകര എസ്.ഐ നിജീഷിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ ഷിനിൽ, പി.ഒ. അനീസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments