Latest NewsKeralaIndiaNews

സംഘപരിവാരം വളര്‍ന്നു പന്തലിച്ചു, ഉത്തരവാദി എസ്.ഡി.പി.ഐ അല്ല: മുഖ്യമന്ത്രിക്ക് മറുപടിയുമായി എ കെ സലാഹുദ്ദീൻ

എസ്ഡിപിഐക്കെതിരായ വിമര്‍ശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എസ്.ഡി.പി.ഐ. മുഖ്യമന്ത്രി ആര്‍എസ്എസ്സിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും സംഘപരിവാര ആക്രമണങ്ങളെ വിമിര്‍ശിക്കുമ്പോഴെല്ലാം ഏതെങ്കിലും പ്രസ്ഥാനങ്ങളെകൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തി എതിര്‍ക്കേണ്ട ഗതികേടിലേക്ക് സിപിഎം എത്തിപ്പെട്ടിരിക്കുന്നുവെന്നും എസ്.ഡി.പി.ഐയുടെ സംസ്ഥാന ട്രെഷർ എ കെ സലാഹുദ്ദീന്‍ പരിഹസിച്ചു.

രാജ്യത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കുമാറ് സംഘപരിവാരം വളര്‍ന്നു പന്തലിച്ചുവെന്നും അതിന്റെ ഉത്തരവാദിത്വം 12 വര്‍ഷം മാത്രം പ്രവര്‍ത്തന പാരമ്പര്യമുള്ള എസ്ഡിപിഐയുടെ മേല്‍ കെട്ടിവെക്കുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം വിമർശിച്ചു. എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആര്‍എസ്എസ് വളരുന്നതെന്ന കണ്ടെത്തല്‍ വിചിത്രമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനൊപ്പം ആർ.എസ്.എസിനെതിരെയും രൂക്ഷ വിമർശനമാണ് സലാഹുദ്ദീൻ ഉയർത്തുന്നത്.

Also Read:പുരുഷ കുടുംബാംഗം ഇല്ലാതെ സ്ത്രീകൾ യാത്ര ചെയ്യാൻ പാടില്ല: പുതിയ ഉത്തരവുമായി താലിബാൻ

‘വര്‍ഗീയ കലാപങ്ങളും കൂട്ടക്കൊലകളുമായി രാജ്യത്ത് സംഹാര താണ്ഡവമാടുന്ന ആര്‍എസ്എസ് ഭീകരതയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേട്ടക്കാരെയും ഇരകളെയും സമീകരിക്കുന്നത് അക്രമികള്‍ക്ക് ന്യായീകരണമാവുകയാണ്. രാജ്യത്ത് മതനിരപേക്ഷ കക്ഷികളെന്ന് അവകാശപ്പെടുന്ന ഇടതു ചേരി ആര്‍എസ്എസ്സിനെതിരേ നട്ടെല്ലു നിവര്‍ത്തി എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ദുര്‍ബലമാണ്”, അദ്ദേഹം പറഞ്ഞു.

കൊലവിളി നടത്തി വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍എസ്എസ്സിനെതിരേ യാതൊരു നിയമനടപടിയും സ്വീകരിക്കാതെ അതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന പോലീസാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. കേരളാ പോലീസ് ആര്‍എസ്എസ് തിട്ടൂരങ്ങള്‍ക്കനുസരിച്ച് നിയമവാഴ്ചയെ അട്ടിമറിക്കുകയാണെന്നും ഇത്തരം സാഹചര്യങ്ങളിൽ അതിനെതിരേ ചെറുവിരലനക്കാന്‍ ആര്‍ജ്ജവമില്ലാത്ത പിണറായിയുടെ ജല്‍പ്പനങ്ങളെ പ്രബുദ്ധ കേരളം പുച്ഛിച്ചുതള്ളുമെന്നും സലാഹുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button