Latest NewsNewsInternationalGulfOman

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം: പുതിയ നിർദ്ദേശവുമായി ഒമാൻ

മസ്‌കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാക്സീനെടുത്തവർക്കേ പ്രവേശനം അനുവദിക്കൂവെന്ന് ഒമാൻ സുപ്രീം കമ്മിറ്റി. രാജ്യത്ത് ആകെ 95,277 പേരാണ് ഡോസ് വാക്സീന്റെ മൂന്നാം ഡോസ് എടുത്തത്. മൂന്നാം ഡോസ് നിർബന്ധമാക്കണമെന്ന ഉദ്ദേശം നിലവിൽ ഇല്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വ്യക്തമാക്കി. കോവിഡ് ബാധിതരുടെ നിരക്കുയരുന്നുവെങ്കിലും കടുത്ത നിയന്ത്രണ നടപടികൾ ആഗ്രഹിക്കുന്നില്ലെന്നും ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Read Also: സാബു ജേക്കബ് നടത്തിയ പ്രതികരണം സർക്കാർ വിരോധത്തിന്റെ ഭാഗം: വി ശിവൻകുട്ടി

രാജ്യത്തെ വിദേശികളിൽ 90 ശതമനവും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 83 ശതമാനം രണ്ടാം ഡോസ് വാക്സിനേഷനും പൂർത്തീകരിച്ചവരാണ്. സർക്കാർ-സ്വകാര്യ മേഖലയിലെ തൊഴിടങ്ങളിലെത്തുന്ന ജീവനക്കാർ രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കുലർ തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു.

Read Also: വാളയാർ കേസ്: കുറ്റപത്രം സമർപ്പിച്ച് സിബിഐ, പ്രതികൾ പഴയത് തന്നെ

shortlink

Related Articles

Post Your Comments

Related Articles


Back to top button