
പത്തനംതിട്ട: പത്തനംതിട്ടയിലെ റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കേതുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു . കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി തന്നെയായ സാബു(57)വാണ് ജോളിയെ കുത്തിയത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്.
കൊലപാതകത്തിന് പിന്നാലെ സാബു സംഭവ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നുവെങ്കിലും പൊലീസിന്റെ ഊർജ്ജിത അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു . ഇരുവരും തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച സമീപവാസി ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
Post Your Comments