കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ കലാപശ്രമത്തിന്റെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് റാക്കറ്റുകളെയും തീവ്രവാദികളെയും കണ്ടെത്താന്‍ നടപടി വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തീവ്രവാദികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം എന്ന് വ്യക്തമാക്കിയ അദ്ദേഹം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും സൗകര്യപൂര്‍വം ഇവിടെ ചേക്കേറിയിട്ടുണ്ടെന്ന വസ്തുത ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി.
Also Read:ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഹർഭജൻ സിങ് കോൺഗ്രസിലേക്ക്
‘ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിവിധസംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം ഇക്കാര്യത്തില്‍ ഉണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് അടിയന്തിരമായി തയ്യാറാകണം. അന്യസംസ്ഥാന തൊഴിലാളികളെല്ലാവരും കുഴപ്പക്കാരും ക്രിമിനലുകളുമല്ല. മഹാഭൂരിപക്ഷം ആളുകളും നല്ലവരും ഉപജീവനത്തിനായി മാത്രം വന്നവരുമാണ്. തെറ്റുപറ്റിയത് സര്‍ക്കാരിനാണ്. ആളുകള്‍ ആരാണ് എന്താണ് അവരുടെ ഊരും പേരും ആരാണ് അവരെ ഇവിടെ എത്തിച്ചത് തുടങ്ങി ഒന്നിനും ഒരു കണക്കും ഇവിടെയില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കണം’, കെ സുരേന്ദ്രൻ വ്യക്തമാക്കി.
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
അന്യസംസ്ഥാന തൊഴിലാളികളെല്ലാവരും കുഴപ്പക്കാരും ക്രിമിനലുകളുമല്ല. മഹാഭൂരിപക്ഷം ആളുകളും നല്ലവരും ഉപജീവനത്തിനായി മാത്രം വന്നവരുമാണ്. തെറ്റുപറ്റിയത് സർക്കാരിനാണ്. ആളുകൾ ആരാണ് എന്താണ് അവരുടെ ഊരും പേരും ആരാണ് അവരെ ഇവിടെ എത്തിച്ചത് തുടങ്ങി ഒന്നിനും ഒരു കണക്കും ഇവിടെയില്ല. എത്ര ലക്ഷം ആളുകളുണ്ടിവിടെ എന്നതിനുപോലും ഗവണ്മെന്റിന്റെ കയ്യിൽ കണക്കുമില്ല അങ്ങനെ ഒരു കൃത്യമായ റജിസ്റ്റർ ആരും സൂക്ഷിക്കുന്നുമില്ല. പുറത്തുവന്ന കണക്കുകളെല്ലാം കൊട്ടക്കണക്കുമാത്രമാണ്. അസമിൽ നിന്നും ബംഗാളിൽ നിന്നും വന്നവരിൽ ചിലരെങ്കിലും ബംഗ്ളാദേശികളാണെന്ന നിഗമനം കേന്ദ്രസംസ്ഥാന ഏജൻസികൾക്കുമുണ്ട്. റോഹിംഗ്യൻ അഭയാർത്ഥികളും സൗകര്യപൂർവ്വം ഇവിടെ ചേക്കേറിയിട്ടുണ്ടെന്ന വസ്തുത ആശങ്കാജനകമാണ്. കിഴക്കമ്പലം സംഭവങ്ങൾ ഒരു മുന്നറിയിപ്പാണ്.
ഇനിയെങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കണം. വിവിധസംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ഇക്കാര്യത്തിൽ ഉണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് അടിയന്തിരമായി തയ്യാറാക്കണം. ബംഗ്ളാദേശികളേയും അന്യരാജ്യക്കാരേയും കണ്ടെത്തണം. അവരെ തിരിച്ചയക്കണം. ക്രിമിനിൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ശാസ്ത്രീയ സംവിധാനം ഉണ്ടാവണം. മയക്കുമരുന്നു റാക്കറ്റുകളേയും തീവ്രവാദികളേയും കണ്ടെത്താൻ നടപടി വേണം. പൊലീസ് സ്റ്റേഷനുകളിലും തദ്ദേശസ്ഥാപനങ്ങളിലും തൊഴിലുടമകൾ അവരോടൊപ്പമുള്ള തൊഴിലാളികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകുന്നു എന്നുറപ്പുവരുത്തണം. തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരെയും കൃത്യമായ പരിശോധനക്കുവിധേയമാക്കണം.
Post Your Comments