കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടുകാരെയും പോലീസുകാരെയും ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കിറ്റെക്‌സ് എം ഡി സാബു ജേക്കബ്. ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും അറിയാതെ പറ്റിയ സംഭവമാണിതെന്നും സാബു ജേക്കബ് പറയുന്നു. ലഹരിയുടെ ഉപയോഗത്തിൽ സംഭവിച്ച കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.
‘യാദൃശ്ചികമായ സംഭവമാണ് ഇന്നലെ രാത്രി ഉണ്ടായിട്ടുള്ളത്. നാഗലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനക്കാരായ തൊഴിലാളികള്‍ ക്രിസ്മസിന്റെ ഭാഗമായി കരോള്‍ നടത്തിയിരുന്നു. അവരില്‍ തന്നെ കുറച്ച് ആളുകള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ഞങ്ങള്‍ പൊലീസിനെ വിളിക്കുകയാണ് ഉണ്ടായത്. പൊലീസെത്തിയപ്പോള്‍ അവരേയും അക്രമിച്ചു. തൊഴിലാളികള്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ആരേയും ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയിലേക്ക് മാറി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്ന് തോന്നുന്നില്ല. നാഗലാന്‍ഡ്, മണിപ്പൂര്‍ മേഖലയില്‍ നിന്ന് എത്തുന്നവര്‍ വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ്. ലഹരിക്കുപുറത്ത് ചെയ്ത അക്രമങ്ങളാണ് ഇത്. മന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു സംഭവമല്ല’, കിറ്റെക്‌സ് എംഡി പറഞ്ഞു.
Also Read:യു.എസ്-സഖ്യസേനയിലെ അഫ്ഗാനികൾ ഇപ്പോഴും അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നു : തിരിഞ്ഞു നോക്കാതെ അമേരിക്ക
കിഴക്കമ്പലം കിറ്റെക്‌സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് ശനിയാഴ്ച അർധരാത്രിയോടെ സംഘര്‍ഷം ഉണ്ടായത്. തടയാനെത്തിയ പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും രണ്ടു പൊലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പോലീസ് ജീപ്പുകൾ നശിച്ചു. അഞ്ഞൂറിലധികം തൊഴിലാളികളാണ് നാട്ടുകാരെയും പോലീസിനെയും ആശങ്കയിലാഴ്ത്തിയത്. ഏകദേശം മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ആണ് ഇവിടെ തിങ്ങിപാർക്കുന്നത്.
Post Your Comments