Latest NewsIndiaNews

‘ഞാന്‍ 24 കാരറ്റ് കോണ്‍ഗ്രസുകാരന്‍, പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല’: ഗുലാം നബി ആസാദ്

ന്യൂഡൽഹി : കോൺഗ്രസ് വിടുന്നെന്ന വാർത്തകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുമായി പ്രശ്‌നങ്ങളില്ലെന്നും താൻ 24 കാരറ്റ് കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു ജമ്മുവിലെ ഖൗറില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അതെ ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. ആരാണ് പറഞ്ഞത് ഞാന്‍ 24 കാരറ്റ് കോണ്‍ഗ്രസുകാരനല്ലെന്ന്? 18 കാരറ്റ് 24 കാരറ്റിനെ വെല്ലുവിളിച്ചാല്‍ അതെങ്ങനെ പ്രസക്തമാകും?’ – പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ പോലെ പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തിന് മറുപടിയായി ആസാദ് ചോദിച്ചു. പാര്‍ട്ടിയില്‍ സമഗ്രപരിഷ്‌കരണം ആവശ്യപ്പെടുന്ന ‘ജി 23’-ല്‍ ഉള്‍പ്പെട്ട നേതാവാണ് ഗുലാം നബി ആസാദ്.

Read Also  : സില്‍വര്‍ ലൈന്‍ സമ്പൂര്‍ണ ഹരിത പദ്ധതി, കൃഷി ഭൂമിയെ ബാധിക്കില്ലെന്ന് സിപിഐഎമ്മിന്റെ ലഘുലേഖ

അതേസമയം , കഴിഞ്ഞ രണ്ടുമാസമായി ജമ്മു കശ്മീരില്‍ ആസാദ് പൊതുറാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളും ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.എ. മിറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിസ്ഥാനം രാജിവെച്ച മുന്‍മന്ത്രിമാരും അദ്ദേഹത്തിനൊപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button