ദോഹ: ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പും ഇനി മെട്രാഷ് ഇ-വാലറ്റിൽ സൂക്ഷിക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ് 2 വിലെ ഇ-വാലറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ഡ്രോപ് ഡൗൺ പട്ടികയിൽ നിന്നു നിശ്ചിത ഖത്തർ ഐഡി നമ്പർ തിരഞ്ഞെടുക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വകുപ്പുകളിലെ സേവന ഇടപാടുകളിൽ ഖത്തർ ഐഡിയുടെ ഡിജിറ്റൽ പകർപ്പുകൾ ഉപയോഗിക്കാം.
രാജ്യത്തെ ജനങ്ങൾക്കു തങ്ങളുടെ ഖത്തർ ഐഡി, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയ ഔദ്യോഗിക രേഖകൾ ഡിജിറ്റലായി മെട്രാഷിൽ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇ-വാലറ്റ്. മെട്രാഷ് 2 വിൽ ഇ-വാലറ്റ് ഉൾപ്പെടെ 220 ൽ അധികം സേവനങ്ങൾ ലഭിക്കും. മലയാളം, ഇംഗ്ലിഷ്, അറബിക്, ഉറുദു, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിലാണ് സേവനം ഒരുക്കിയിട്ടുള്ളത്.
Read Also: വഖഫ്: സമസ്തയുടെ നിലപാട് സ്വാഗതാർഹം, വിഷയം ലീഗ് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചതായി സിപിഎം
Post Your Comments