ലക്നൗ: സമാജ് വാദി പാർട്ടി അടക്കമുള്ള പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മ പദ്ധതികളുടെ പേര് പറഞ്ഞ് മുൻകാല സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കാൻ ആയിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. കൗശാംബിയിൽ, ജനവിശ്വാസ യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടയിൽ, സമാജ് വാദി പാർട്ടി അംഗമായ വ്യവസായി പിയൂഷ് ജയിന്റെ കാര്യവും അദ്ദേഹം പരാമർശിച്ചു.’ചിലർ ഇപ്പോൾ അധികാരത്തിലില്ല. എന്നാൽ, ഇരട്ട എൻജിനുള്ള ബിജെപി സർക്കാർ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ അഞ്ചു വർഷമായി ഭരണം നഷ്ടപ്പെട്ടവരുടെ ചുവരുകൾക്കുള്ളിൽ നിന്നു പോലും കോടിക്കണക്കിന് രൂപ പുറത്തേക്ക് വരുന്നതായി കാണാൻ സാധിച്ചു’. കാൺപൂരിൽ പിയൂഷ് ജയിന്റെ വസതിയിൽ നിന്നും 200 കോടിയോളം രൂപ റെയ്ഡിൽ പിടിക്കപ്പെട്ട സംഭവത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന സൗജന്യ ഭക്ഷണവും മറ്റു സാധനങ്ങളുമെല്ലാം നിങ്ങൾക്ക് അവകാശപ്പെട്ടത് തന്നെയാണ്. പക്ഷേ, മുൻകാല സർക്കാരുകൾ, അത് അഴിമതിക്കും ധനസമ്പാദന ഉപയോഗിച്ചിരുന്നു എന്ന് മാത്രം’ യോഗി ആദിത്യനാഥ് തുറന്നടിച്ചു.
Post Your Comments