Latest NewsNewsInternational

ലോകം ഒമിക്രോണില്‍ നിന്ന് ഡെല്‍മിക്രോണിലേയ്ക്ക്

ലണ്ടന്‍ : ലോകത്ത് വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചാണ് ലോകമാകെ ചര്‍ച്ച. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൊണ്ട് ഡെല്‍മിക്രോണ്‍ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളുടെ സംയോജനമാണ് ഡെല്‍മിക്രോണ്‍ എന്നാണ് പഠനങ്ങള്‍ പറയുന്നത്. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്.

Read Also : ദ്വാരകയിലെ ദേവഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോർഡ്: അപേക്ഷ നിരസിച്ച് ഹൈക്കോടതി

ഡെല്‍റ്റ വേരിയന്റില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഒമിക്രോണ്‍. ഇതിന് അതിവ്യാപന ശേഷിയുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കോവിഡിന്റെ ഡബിള്‍ വേരിയന്റാണ് ഡെല്‍മിക്രോണ്‍. ഡെല്‍റ്റ വേരിയന്റും ഒമിക്രോണ്‍ വേരിയന്റും ഒരുമിച്ച് ചേരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഡെല്‍മിക്രോണ്‍ എന്ന പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്.

സാര്‍സ് – കോവ്-2വിന്റെ ഉയര്‍ന്ന രൂപമാറ്റം സംഭവിച്ച B.1.1.529 രൂപമാണ് ഒമിക്രോണ്‍ എന്ന് പറയുന്നത്. ഇത് ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഇതിന് അതിവ്യാപനശേഷിയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ വകഭേദം വേഗത്തില്‍ പടരുന്നുണ്ട്. എന്നാല്‍ ഡെല്‍റ്റയും ഒമിക്രോണും സംയോജിപ്പിച്ചതിന്റെ ഫലമാണ് ഡെല്‍മിക്രോണ്‍ എന്ന പുതിയ വേരിയന്റ്. ഇത് അടിസ്ഥാനപരമായി വേരിയന്റുകളുടെ ഇരട്ട സ്‌പൈക്ക് ആണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പുറത്തിറക്കാനുള്ള തിരക്കിലാണ് ഓരോ രാജ്യങ്ങളും. പകര്‍ച്ചവ്യാധികള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയില്‍ പുതിയ വാക്‌സിനും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിലാണ് ഓരോ സര്‍ക്കാരും. ഒമിക്രോണിനെതിരെ ലോകാരോഗ്യസംഘടന ഓരോ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button