Latest NewsIndiaNews

ദ്വാരകയിലെ ദേവഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് വഖഫ് ബോർഡ്: അപേക്ഷ നിരസിച്ച് ഹൈക്കോടതി

അഹമ്മദാബാദ്: ദ്വാരകയിലെ ദേവഭൂമിയിൽ അവകാശം ഉന്നയിച്ച് വഖഫ് ബോർഡ്. ദ്വാരകയിലെ രണ്ട് ദ്വീപുകളുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ടാണ് വഖഫ് ബോർഡ് ഗുജറാത്ത് ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. ജസ്റ്റിസ് സംഗീതാ വിശേന്റെ ബഞ്ചിന് മുൻപാകെയാണ് ഹർജി എത്തിയതെന്ന് ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഹർജിയിൽ വാദം കേൾക്കാൻ കോടതി വിസമ്മതം പ്രകടിപ്പിച്ചു. എന്താണ് പറയുന്നതെന്ന് ഹർജിക്കാരന് അറിയാമോ എന്നും കൃഷ്ണനഗരിയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫ് ബോർഡിന് എങ്ങനെ അവകാശപ്പെടാനാകും എന്നും കോടതി ചോദിച്ചു.

ബാലറ്റിന് പകരം ഭരണം നേടിയത് ബുള്ളറ്റിലൂടെ: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു

ആകെ 8 ചെറിയ ദ്വീപുകളാണ് ബെറ്റ് ദ്വാരക ക്ലസ്റ്ററിൽ ഉള്ളത്. ബെറ്റ് ദ്വാരകയിലെ സമീപ ദ്വീപുകളിലെ ഭൂമി വഖഫ് ബോർഡിന്റേതാണെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ അപേക്ഷ നിരസിച്ച കോടതി പുതുക്കിയ മറ്റൊരു അപേക്ഷ അവധിക്കാല കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button