Latest NewsNewsInternationalGulfOman

ഒമാൻ പ്രവേശനം: പ്രവാസികൾക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധം

മസ്‌കത്ത്: 18 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കി ഒമാൻ. സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. യാത്രയ്ക്ക് മുൻപുള്ള 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങുന്നു : തീരുമാനം അമിത് ഷാ വിളിച്ച യോഗത്തില്‍

ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയതായും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാവെ തുടങ്ങി ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആഫ്രിക്ക പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം ഒമാനിൽ കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ 121 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബർ എട്ടിനു ശേഷം ഒരു മരണം ഞായറാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

Read Also: കാണാതായ 7 വയസുകാരിയുടെ മൃതദേഹം പാടത്തുനിന്ന് കണ്ടെത്തി : കുട്ടി ബലാത്സംഗത്തിനിരയായതായി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button