Latest NewsSaudi ArabiaNewsInternationalGulf

സുഡാൻ ജനതയ്ക്ക് സഹായഹസ്തവുമായി സൗദി

ജിദ്ദ: സുഡാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി സൗദി. 46 ടണ്ണിലധികം വരുന്ന സാധന സാമഗ്രികളാണ് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ കീഴിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സുഡാനിൽ എത്തിച്ചത്.

Read Also:  ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശ് റെഡി,യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗി ആദിത്യനാഥ്

മരുന്നുകൾ, വാക്‌സിൻ, മെഡിക്കൽ ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, തുടങ്ങിയവയെല്ലാം സൗദി നൽകിയിട്ടുണ്ട്. സൗദി സ്ഥാനപതി അലി ബിൻ ഹസൻ ജാഫർ, സുഡാനിലെ ഉദ്യോഗസ്ഥർ, സൽമാൻ റിലീഫ് സെന്റർ പ്രതിനിധി സംഘം എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായ വിതരണം നടന്നത്.

സുഡാനിലെ ആരോഗ്യ സംവിധാനത്തെ പിന്തുണക്കുന്നതിനായി കിങ് സൽമാൻ റിലീഫ് സെന്റർ വഴി നൽകി വരുന്ന സഹായ ശ്രമങ്ങൾക്ക് സുഡാൻ ആക്ടിങ് ഫെഡറൽ ഹെൽത്ത് അണ്ടർസെക്രട്ടറി ഡോ. ഹൈതം മുഹമ്മദ് ഇബ്രാഹിം പ്രശംസ അറിയിച്ചു. സൗദി അറേബ്യയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Read Also: യുഎഇയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്: പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് മുകളിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button