ലക്നൗ: പ്രതിരോധ മേഖലയുടെ ഉത്പാദന കേന്ദ്രമാക്കി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുമെന്നും ഇതിലൂടെ യുവാക്കള്‍ക്ക് പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബ്രഹ്മോസ് മിസൈലിന്റെ നിര്‍മ്മാണ യൂണിറ്റിന്റേയും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ലാബിന്റേയും ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി. ഡിആര്‍ഡിഒ ലാബ് ഉത്തര്‍പ്രദേശിനെ പുതിയ തലത്തിലേക്ക് എത്തിക്കും. ഇവിടെ ബ്രഹ്മോസ് മിസൈല്‍ ഉള്‍പ്പെടെ നിര്‍മ്മിക്കും. ഇതോടെ രാജ്യത്തെ പ്രതിരോധ ഹബ്ബായി ഉത്തര്‍പ്രദേശ് മാറുമെന്ന് യോഗി പറഞ്ഞു.
Read Also : കുട്ടികളുടെ വാക്‌സിനേഷൻ: സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
ഇന്ത്യ സൗഹൃദത്തിന്റേയും കാരുണ്യത്തിന്റേയും രാജ്യമായാണ് അറിയപ്പെടുന്നത്. അതേസമയം സുരക്ഷയുടെ കാര്യത്തില്‍ രാജ്യം ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ആറ് പ്രതിരോധ ഇടനാഴികളിലും ഇതിനോടകം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലക്നൗവില്‍ ഡിഫന്‍സ് എക്സ്പോ സംഘടിപ്പിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
Post Your Comments