അമൃത്സര്‍: പഞ്ചാബിലെ ലുധിയാന സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരനാണെന്ന് എന്‍ഐഎ കണ്ടെത്തി. ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ഭീകരനും കൂടിയാണ്
ഇയാളെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ഫോടനം നടത്തിയത്. പഞ്ചാബിലെ തെരഞ്ഞെടുപ്പ് കാലം അസ്വസ്ഥമാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Read Also : ബാലറ്റിന് പകരം ഭരണം നേടിയത് ബുള്ളറ്റിലൂടെ: അഫ്ഗാനിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടു
ഖാലിസ്ഥാന്‍ ഭീകരന്‍ റിന്‍ഡ സന്ധു എന്ന് വിളിക്കുന്ന ഹര്‍വീന്ദര്‍ സിംഗ് സന്ധുവും ജര്‍മ്മനി കേന്ദ്രമാക്കിയ ജസ്വീന്ദര്‍ സിംഗ് മുള്‍ട്ടാനുമാണ് സ്ഫോടനം നടത്തിയതെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. 35കാരനായ റിന്‍ഡ സന്ധു പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.എസ്.ഐ ചാരനാണ്. വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചാണ് ഇയാള്‍ ഇന്ത്യ യിലെത്തിയിരിക്കുന്നത്. കൊടുംഭീകര സംഘടനയായ ബാബര്‍ ഖല്‍സയുടെ അന്താരാഷ്ട്ര നേതാവും ലാഹോര്‍ നിവാസിയുമായ വാദ്ധ്വാ സിംഗിന്റെ ഉറ്റ അനുയായിയാണ് സന്ധു.
Post Your Comments