Latest NewsNewsIndia

ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആ കത്ത് എല്ലാവര്‍ക്കും പ്രചോദനം, വരുണിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വീര മൃത്യുവരിച്ച ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാദ്ധ്യമായത് ചെയ്ത് കാണിച്ച ധീരസൈനികനായിരുന്നു വരുണ്‍ സിംഗെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുണ്‍ സിംഗിന് ശൗര്യചക്ര നല്‍കി രാഷ്ട്രം ആദരിച്ചതും ആ ദിവസങ്ങളിലെ വരുണിന്റെ പ്രതികരണവും നരേന്ദ്രമോദി എടുത്തുപറഞ്ഞു. ഭാരതമാതാവിന്റെ മഹിമ വാനോളം ഉയര്‍ത്താന്‍ എന്നും വീരന്മാര്‍ പ്രയത്നിക്കുകയാണ്. അവര്‍ നമ്മെ നിരവധി കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. വരുണിന്റെ ജീവിതവും നമുക്ക് ഒരു പാഠപുസ്തകമാണെന്നും നരേന്ദ്രമോദി പറഞ്ഞു. മന്‍ കീ ബാത് 84-ാമത് പരിപാടിയിയിലാണ് അദ്ദേഹം വരുണ്‍ സിംഗിനെ കുറിച്ച് പ്രതിപാദിച്ചത്.

Read Also : ജനുവരി മുതല്‍ ചരക്കുസേവന നികുതിയില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും

സൈനികനെന്ന നിലയില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയിട്ടും സ്വന്തം വഴി ആ ധീരസൈനികന്‍ മറന്നില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. തന്റെ സ്‌കൂളില്‍ പഠിക്കുന്ന ഭാവിതലമുറയെ പ്രചോദിപ്പിക്കണമെന്നും മാര്‍ക്ക് കുറയുന്ന കുട്ടികള്‍ ഒരിക്കലും ജീവിതത്തില്‍ തോല്‍ക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് വരുണ്‍ അദ്ധ്യാപകര്‍ക്കെഴുതിയ കത്തില്‍ ഉള്ളത്. ഈ കത്ത് തന്നെ ഏറെ പ്രചോദിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button