ടോവിനോ നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘മിന്നല്‍ മുരളി’. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫഌക്‌സില്‍ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിൽ നായകനെക്കാൾ പ്രീതി നേടുകയാണ് വില്ലനായെത്തിയ ഗുരു സോമസുന്ദരത്തിന്.
read also: കുതിരാന്‍ ദേശീയ പാതയില്‍ ടാങ്കര്‍ മറിഞ്ഞ് അപകടം
സിനിമ ഹിറ്റ് ആയതു പോലെ ചിത്രവുമായി ബന്ധപ്പെട്ടു ധാരാളം ട്രോളുകൾ സജീവമാകുന്നുണ്ട്. മിന്നല്‍ മുരളിയില്‍ ഗുരു സോമ സുന്ദരത്തിന്റെ വില്ലൻ കഥാപാത്രത്തിന്റെ പേര് ‘ഷിബു’ എന്നാണു. ദാസന്റെ കൊലപാതകത്തിന് ശേഷം ഷിബു തന്നെ കട കത്തിച്ചിട്ട് ആളെ വിളിച്ചുകൂട്ടുന്ന രംഗവും സന്ദീപാനന്ദ ഗിരിയുടെ ഉടമസ്ഥതയിലുള്ള കുണ്ടമണ്‍ കടവിലെ ഹോംസ്‌റ്റേയ്ക്ക് തീപിടിച്ച സംഭവവും ചേർത്തു വച്ചുകൊണ്ട് പുറത്തിറങ്ങിയ ട്രോളിനു മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
Post Your Comments