ജിദ്ദ: സൗദിയിൽ തുറൈഫ് ആരോഗ്യ വകുപ്പ് മേധാവിയെ പദവിയിൽ നിന്ന് നീക്കം ചെയ്തു. ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരന്റേതാണ് ഉത്തരവ്. പ്രവിശ്യയിലെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ഫൈസൽ ബിൻ ഖാലിദ് മിന്നൽ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ തുറൈഫ് ആരോഗ്യ വകുപ്പ് മേധാവിയുടെ പ്രവർത്തനങ്ങളിൽ വീഴ്ച്ചകളും പോരായ്മകളും കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.
ആശുപത്രിയിലെ സന്ദർശനത്തിനിടെ സേവനങ്ങളിലും മുറികളുടെ മോശം നിലവാരത്തിലും ഗവർണർ അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സമ്പൂർണ വീഴ്ചയാണിതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. തുടർന്ന് ആശുപത്രി ഡയറക്ടറെ അദ്ദേഹം ശാസിക്കുകയും ചെയ്തു.
Post Your Comments