ദഹനപ്രശ്‌നങ്ങള്‍ ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളാണ്. മിക്കവാറും പേരും ഇത് നേരിടാറുണ്ട്. ഗ്യാസ്ട്രബിള്‍ ആണ് അധികപേരിലും കാണാറുള്ള ദഹനപ്രശ്‌നം. ദഹിക്കാതെ ആമാശയത്തിലും കുടലിലുമായി കിടക്കുന്ന ഭക്ഷണങ്ങള്‍ വിഘടിക്കുമ്പോള്‍ ഗ്യാസ് രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇത് വയര്‍ വീര്‍ത്തുകെട്ടാനും, വേദനയും അസ്വസ്ഥതയും അനുഭവപ്പെടാനുമെല്ലാം കാരണമാകുന്നു. ചില ഭക്ഷണങ്ങളും ഗ്യാസ്ട്രബിളിന് ഇടയാക്കാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ഗ്യാസ് ഇല്ലാതാക്കാനും സഹായിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
കട്ടത്തൈര് ആണ് ഈ പട്ടികയിലുള്‍പ്പെടുന്ന ആദ്യ ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന ‘ലാക്ടോബാസിലസ്’, ‘ആസിഡോഫിലസ്’ തുടങ്ങിയ ബാക്ടീരിയകള്‍ ദഹനം സുഗമമാക്കുന്നു. അതുമൂലം ഗ്യാസ്ട്രബിളിനും പരിഹാരം കാണുന്നു. ഭക്ഷണത്തിന് ശേഷം ചെറിയൊരു ബൗളില്‍ തൈര് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
Read Also : കിഴക്കമ്പലം അക്രമം ഒറ്റപ്പെട്ട സംഭവം, അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : ശിവൻകുട്ടി
ഹെര്‍ബല്‍ ടീ, അഥവാ ഹെര്‍ബുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചായകളും ഗ്യാസ് മൂലം വയറുവീര്‍ക്കുന്നത് തടയും. ഇഞ്ചിച്ചായ, പുതിനച്ചായ തുടങ്ങിയ ചായകളെല്ലാം തന്നെ ഇതനുദാഹരണമാണ്.
പെരുഞ്ചീരകവും ഗ്യാസിനെ ശമിപ്പിക്കാന്‍ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒരിനം ‘ഓയില്‍’ ആണ് ദഹനത്തെ ത്വരിതപ്പെടുത്തുന്നത്. ഭക്ഷണശേഷം അല്‍പം പെരുഞ്ചീരകം കടിച്ചുചവച്ച് കഴിക്കുകയാണ് ചെയ്യേണ്ടത്.
Read Also : ജനുവരി മുതല്‍ ചരക്കുസേവന നികുതിയില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും
നേന്ത്രപ്പഴവും ഗ്യാസ് മൂലം വയറുവീര്‍ക്കുന്ന പ്രശ്‌നത്തെ പ്രതിരോധിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ഇതിനായി സഹായിക്കുന്നത്. അവക്കാഡോ, കിവി, ഓറഞ്ച്, പിസ്ത എന്നിവയെല്ലാം പൊട്ടാസ്യമടങ്ങിയ മറ്റ് ഭക്ഷണങ്ങളാണ്.
Post Your Comments