ബംഗളൂരു: ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി കര്‍ണാടകയില്‍ രാത്രി പത്ത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ കര്‍ഫ്യു പ്രഖ്യാപിച്ചു. ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. ബംഗളൂരുവില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതുവര്‍ഷ ആഘോഷ പരിപാടികള്‍ ഉള്‍പ്പടെയുള്ളവ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം.
Read Also : മ്യാന്‍മറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30 ലേറെ പേരെ സൈന്യം വെടിവെച്ചു കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ചു
പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതും ഒമിക്രോണ്‍ വ്യാപനവും കണക്കിലെടുത്താണ് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. നിയന്ത്രണത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ വ്യക്തമാക്കി. നിലവില്‍ 38 ഒമിക്രോണ്‍ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങള്‍ പത്തു മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇവിടെ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. സ്വകാര്യ പരിപാടികള്‍ക്കും നിയമന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments