Latest NewsYouthNewsMenWomenLife StyleFood & CookeryHealth & Fitness

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പൈനാപ്പിള്‍

പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം 'ബ്രോമെലൈന്‍' എന്ന എന്‍സൈം ആണ്

പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ് പൈനാപ്പിള്‍. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിള്‍ നല്‍കുന്നത്. പൈനാപ്പിളിന്റെ മിക്ക ഗുണങ്ങള്‍ക്കും കാരണം ‘ബ്രോമെലൈന്‍’ എന്ന എന്‍സൈം ആണ്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിനും മികച്ചതാണ്.

Read Also : മൂന്ന് ദിവസത്തിനുള്ളിൽ ഗാനം നീക്കം ചെയ്തില്ലെങ്കിൽ നടപടി: സണ്ണി ലിയോണിന് മുന്നറിയിപ്പ് നൽകി മധ്യപ്രദേശ് മന്ത്രി

പഞ്ചസാര ഉപയോഗിക്കാതെ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതാണ് ആരോഗ്യത്തിനും നല്ലത്. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button