Latest NewsNewsIndia

മോദി-യോഗി കൂട്ടുകെട്ടില്‍ ചരിത്രം ആവര്‍ത്തിക്കും, യുപിയില്‍ ജനങ്ങളുടെ മനസറിഞ്ഞ് വികസനം കൊണ്ടുവന്നത് ബിജെപി : അമിത് ഷാ

ലഖ്നൗ: നരേന്ദ്രമോദി-യോഗി ആദിത്യനാഥ് കൂട്ടുകെട്ടില്‍ യുപിയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ മനസറിഞ്ഞ് വികസനമെത്തിച്ചത് യോഗി-മോദി കൂട്ടുകെട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also : മൂന്ന് ദിവസത്തിനുള്ളിൽ ഗാനം നീക്കം ചെയ്തില്ലെങ്കിൽ നടപടി: സണ്ണി ലിയോണിന് മുന്നറിയിപ്പ് നൽകി മധ്യപ്രദേശ് മന്ത്രി

‘ജാതി-കുടുംബ പാര്‍ട്ടികള്‍ ബുന്ദേല്‍ഖണ്ഡിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ല, മോദിജിയുടെയും യോഗിജിയുടെയും ജോഡികള്‍ ഈ സ്ഥലത്തിന്റെ വികസനത്തിനായി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചു’, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധചെയ്ത് അമിത്ഷാ പറഞ്ഞു.

‘ഉത്തര്‍പ്രദേശില്‍ എസ്പിയും, ബിഎസ്പിയും കോണ്‍ഗ്രസും തുടച്ചു നീക്കപ്പെടും.
പ്രിയങ്കാ ഗാന്ധിയുടെ കൊടുങ്കാറ്റ് വീശുന്നു, താമര പിഴുതെറിയപ്പെടുമെന്നൊക്കെയുള്ളത് വെറും വീരവാദം മാത്രം. ബൈനോക്കുലര്‍ വച്ച് നോക്കിയാല്‍ പോലും അവരെ കാണാനില്ല, അമിത്ഷാ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പാവപ്പെട്ടവര്‍ക്കും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിനും അവരുടെ അവകാശങ്ങള്‍ നല്‍കിക്കൊണ്ട് ആദ്യമായി വികസനവും സദ്ഭരണവും കൊണ്ടുവന്നത് കല്യാണ് സിംഗിന്റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button