തായ്പെയ്: തായ്‌വാൻ വ്യോമാതിർത്തി ലംഘിച്ച് കടന്നുകയറി ചൈനീസ് വിമാനങ്ങൾ. ചൈനയുടെ മുങ്ങിക്കപ്പൽവേധ വിമാനങ്ങളാണ് തായ്‌വാനിലെ വ്യോമപ്രതിരോധ മേഖലയിൽ പറന്നെത്തിയത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഷാൻക്സി വൈ 8 എന്ന മുങ്ങിക്കപ്പൽവേധ വിമാനം, നാവികസേനയുടെ പ്രധാന ആയുധമായ മുങ്ങിക്കപ്പലുകൾ തകർക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ്. ചൈനയുടെ ഈ വിമാനം തന്നെയാണ് തങ്ങളുടെ വ്യോമപരിധി ലംഘിച്ചതെന്ന് തായ്‌വാൻ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തായ്‌വാന്റെ വ്യോമാതിർത്തി ലംഘിച്ച് കടന്നു ചെല്ലുന്നത് ചൈനയുടെ സ്ഥിരം പരിപാടിയാണ്. ഈ വർഷം തന്നെ ഒക്ടോബറിൽ, 54 വട്ടമെങ്കിലും തായ്‌വാൻ വ്യോമ അതിർത്തിയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ അതിക്രമിച്ച് കയറിയിട്ടുണ്ട്. ദശാബ്ദങ്ങൾക്ക് മുൻപ് തന്നെ തായ്‌വാൻ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചെങ്കിലും, ചൈന ഇതുവരെ അത് അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല.
Post Your Comments