Latest NewsInternational

ഗ്രീസിൽ തുടർച്ചയായി ബോട്ട് അപകടങ്ങൾ : അഭയാർത്ഥികളുടെ ബോട്ട് മുങ്ങുന്നത് ആഴ്ചയിൽ മൂന്നാം തവണ

ഏതൻസ്: ബോട്ടപകടങ്ങൾ ഗ്രീസിൽ തുടർക്കഥയാകുന്നു. വെള്ളിയാഴ്ച, ഏജിയൻ കടലിലുണ്ടായ ബോട്ടപകടത്തിൽ 3 അഭയാർത്ഥികൾ മുങ്ങി മരിച്ചു. ബാക്കിയുള്ളവരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ ആഴ്ചയിൽ ഏജിയൻ കടലിലുണ്ടാവുന്ന മൂന്നാമത്തെ ബോട്ടപകടമാണിത്. കനത്ത പട്രോളിങ് ഉള്ള കിഴക്കനേഷ്യൻ ദ്വീപുകൾ ഒഴിവാക്കി ഇറ്റലിയിലേക്കുള്ള യാത്രയിലാണ് ബോട്ട് അപകടം നടന്നത്. ബുധനാഴ്ചയുണ്ടായ അപകടത്തിൽ 11 പേർ മുങ്ങിമരിച്ചിരുന്നു.

ഈ ആഴ്ച മാത്രം മറിഞ്ഞ മൂന്ന് ബോട്ടുകളിൽ നിന്നായി 57 പേരെ തീരസംരക്ഷണസേന രക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇവരിൽ 27 പേർ കുട്ടികളാണ്, 11 പേർ സ്ത്രീകളും. തുർക്കിയിൽ നിന്നും ഇറ്റലിയിലേക്ക് അഭയാർഥികളെ ആവശ്യാനുസരണം കടത്തുന്ന മാഫിയയുടെ പ്രവർത്തനം ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. എയർ നിറച്ച റബ്ബർ ബോട്ടുകളിലാണ് ഇവർ അഭയാർഥികളിൽ നിന്നും പണം വാങ്ങിയ ശേഷം അവരെ കൂട്ടിക്കൊണ്ടു പോകുന്നത്. നിർഭാഗ്യവശാൽ, ഇങ്ങനെ കടക്കാൻ ശ്രമിക്കുന്നവരിൽ ഭൂരിപക്ഷവും, ബോട്ട് മറിഞ്ഞ് മുങ്ങി മരിക്കുകയാണ് പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button